News Kerala

കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്ത സംഭവം; പ്രതിയായ മകന്‍ കസ്റ്റഡിയില്‍

Axenews | കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്ത സംഭവം; പ്രതിയായ മകന്‍ കസ്റ്റഡിയില്‍

by webdesk3 on | 10-02-2025 04:01:50 Last Updated by webdesk3

Share: Share on WhatsApp Visits: 59


 കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്ത സംഭവം; പ്രതിയായ മകന്‍ കസ്റ്റഡിയില്‍



കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറത്ത സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊടുങ്ങല്ലൂരിലെ അഴീക്കോടാണ് സംഭവം നടന്നത്. ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറക്കുകയായിരുന്നു. 

ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ അമ്മയെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

മൂന്നു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഇയാള്‍ പിതാവ് ജലീലിനെയും ആക്രമിച്ചിതായും പൊലീസ് പറഞ്ഞു. ഇവര്‍ കൊച്ചി കളമശേരിയിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വിട്ടിലെ എത്തിയിരുന്നത്. അതിനിടെയാണ് ആക്രമണം ഉണ്ടായത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment