by webdesk3 on | 10-02-2025 03:18:58 Last Updated by webdesk3
അനന്തു കൃഷ്ണന്റെ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അനന്തു കൃഷ്ണനില്‍ നിന്നും ഒരു രൂപ പോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴു ലക്ഷം പോയിട്ട് ഏഴു രൂപ പോലും താന്‍ വാങ്ങിയിട്ടില്ല. തന്റെ അകൗണ്ട് പരിശോധിക്കാം. ഇതുവരെ തനിക്കെതിരെ അനന്തു മൊഴി നല്‍കിയിട്ടില്ല. നാളെ അനന്തു പറയുമോ എന്നറിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ ഒരു എംഎല്‍ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍?ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാന്‍സിസ് ജോര്‍ജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയത്. മൂവാറ്റുപുഴയിലെ യുവ കോണ്‍ഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നല്‍കിയെന്നും മൊഴിയുണ്ട്.
അതേസമയം അനന്തു കൃഷ്ണന്‍ മുഖ്യപ്രതിതായ പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും അന്വേഷണം. 34 കേസുകളാണ് ഇപ്പോള്‍ കൈമാറിയത്. എല്ലാ ജില്ലകളിലും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാകും അന്വേഷണം നടത്തുക. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും.