by webdesk2 on | 10-02-2025 02:21:25 Last Updated by webdesk3
അനന്തു കൃഷ്ണന്‍ മുഖ്യപ്രതിതായ പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതു സംബന്ധിച്ച ഉത്തരന് ഡിജിപി പുറത്തിറക്കി. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗമാകും അന്വേഷണം നടത്തുക. 34 കേസുകളാണ് ഇപ്പോള്‍ കൈമാറിയത്. എല്ലാ ജില്ലകളിലും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.
പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണു കേസുകളെല്ലാം ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും അന്വേഷണം. നിലവില്‍ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണു കേസുകള്‍. ആകെ 37 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഉത്തരവില്‍ പറയുന്നത്.
രാഷ്ട്രീയ നേതാക്കള്‍ക്കു വന്‍തുക നല്‍കിയെന്നും ഇവരുടെ പേരുകള്‍ ഉടന്‍ പുറത്തുവിടുമെന്നും പാതിവിലത്തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്‍ കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞിരുന്നു. തട്ടിപ്പിനു കളമൊരുക്കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതു സായി ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് അനന്തു പറയുന്നത്.