by webdesk3 on | 10-02-2025 02:19:36 Last Updated by webdesk3
കിഫ്‌ക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിഫ്ബിയുടെ പണം ആരുടേയും തറവാട് വിറ്റ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണമല്ല. അത് ജനത്തിന്റെ നികുതി പണമാണ്. കിഫ്ബി ഇപ്പോള്‍ വെള്ളാനയായി മാറി. നേരത്തെ പ്രതിപക്ഷം പറഞ്ഞത് ഇന്ന് യാഥാര്‍ഥ്യമായി എന്നും വിഡി സതീശന്‍ പറഞ്ഞു.
കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററിലായി. അത് ഊരേണ്ടത് എപ്പഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണ്. കിഫ്ബി പരാജയപ്പെട്ട മോഡലാണ്. പെട്രോള്‍ മോട്ടോര്‍ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനം. കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി. കിഫ്ബിയെ ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു എന്നും അദ്ദേഹ ആരോപിച്ചു.
സംസ്ഥാന ബജറ്റിന്റ മീതെ കിഫ്ബി ഇന്ന് ബാധ്യത ആയി നില്‍ക്കുകയാണ്. എന്നിരുന്നാലും കിഫ്ബി ഭയങ്കര സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബി ഇല്ലെങ്കിലും കടം എടുത്തു പദ്ധതികള്‍ നടപ്പാക്കാമായിരുന്നു. സംസ്ഥാനം ട്രിപ്പിള്‍ ടാക്‌സ് പിടിക്കുകയാണ്. ഇന്ധന സെസ്, മോട്ടോര്‍ വാഹന നികുതി, പിന്നെ ഇപ്പോള്‍ റോഡ് ടോളിലേക്ക് കടക്കുന്നു എന്നും വിഡി സതീശന്‍ പറഞ്ഞു.