by webdesk2 on | 10-02-2025 11:59:30
മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പമാണ് രാഷ്ട്രപതി ത്രിവേണീ സംഗമസ്ഥാനത്ത് എത്തിയത്. ത്രിവേണീ സംഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്ട്രപതി സ്‌നാനം ചെയ്തത്.
പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെനും ചേര്‍ന്നാണ് സ്വീകരിച്ചത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് പ്രയാഗ്രാജില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രയാഗ് രാജില്‍ പ്രത്യേക ഒരുക്കങ്ങളും സജ്ജമാക്കിയിരുന്നു.
ഒരു ദിവസം പ്രയാഗ് രാജില്‍ തങ്ങിയ ശേഷമാണ് രാഷ്ട്രപതി കുംഭമേളയില്‍ എത്തിയത്. ഗംഗാനദിയിലൂടെ ബോട്ട് സവാരി നടത്തുന്ന രാഷ്ട്രപതിയുടെ വീഡിയോ യോഗി ആദിത്യനാഥിന്റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്.