News India

ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും എഎപി പ്രതിസന്ധിയില്‍; 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

Axenews | ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും എഎപി പ്രതിസന്ധിയില്‍; 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

by webdesk3 on | 10-02-2025 10:40:22 Last Updated by webdesk3

Share: Share on WhatsApp Visits: 55


ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും എഎപി പ്രതിസന്ധിയില്‍; 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്



ഡല്‍ഹിയിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി പ്രതിസന്ധിയിലെന്ന് പുതിയ റിപ്പോര്‍ട്ട്. പഞ്ചാബില്‍ 30 ഓളം ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായാണ് വിവരം. അതിനാല്‍ ഈ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും. 

ഡല്‍ഹിയില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഭാഗമായി തന്നെയാണ് ഇത്തരത്തില്‍ ഒരു കൂറുമാറ്റം എന്നുതന്നെയാണ് ലഭിക്കുന്ന വിവരം. പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ് വയാണ് 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയത്. 

ഇതിനു പിന്നാലെ എഎപി എംഎല്‍എമാരെയും മന്ത്രിമാരെയും കെജരിവാള്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം മുഖ്യമത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എമാര്‍ ഉന്നയിക്കുന്നത്. ഏകാധിപത്യ നിലപാടാണ് ഭഗവന്ത് മന്നിന്റേതെന്നും, ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമത എംഎല്‍എമാര്‍ ആരോപിക്കുന്നു.

2022 ല്‍ നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റുകളാണ് ലഭിച്ചത്. ശിരോമണി അകാലിദള്‍ പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുമുണ്ട്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment