by webdesk2 on | 09-02-2025 05:52:13
ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ സര്‍ ഷാ സുലൈമാന്‍ ഹാളിലെ ഉച്ചഭക്ഷണത്തിന് ബീഫ് ബിയിലാണി ഉള്‍പ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തില്‍. നോട്ടീസ് സമൂഹമദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സര്‍വ്വകലാശാലയ്ക്കെതിരെ പ്രതിഷേധം കനത്തു. യൂണിവേഴ്സിറ്റിയില്‍ തന്നെയുള്ള ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് ആരോപണം.
ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം വരുത്തിയിട്ടുണ്ട്, ആവശ്യാനുസരണം ചിക്കന്‍ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നല്‍കും എന്നായിരുന്നു നോട്ടീസ്. നോട്ടീസിനെതിരെ സര്‍വകലാശാലയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു.
വിവാദമായതോടെ അലിഗഢ് മുസ്ലിം സര്‍വകലാശാല അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ടൈപ്പിങ് പിശകാണെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. ഉത്തരവാദികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സര്‍വകലാശാല വ്യക്തമാക്കി. ആധികാരികതയെക്കുറിച്ച് സംശയം ഉയര്‍ന്നതോടെ നോട്ടീസ് പിന്‍വലിച്ചതായി സര്‍വകശാല അറിയിച്ചു.