by webdesk2 on | 09-02-2025 03:53:29
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ബിജാപൂരിലെ നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന വന മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് ജവാന്‍മാര്‍ക്ക് വീര മൃത്യു.
പരുക്കേറ്റവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ സൈനിക നടപടി പുരോഗമിക്കുന്നു.വധിച്ച മാവോയിസ്റ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
അബുജ്മദ് വനമേഖലയോട് ചേര്‍ന്നുള്ള ദേശീയോദ്യാന പ്രദേശം മാവോയിസ്റ്റുകള്‍ക്ക് സുരക്ഷിത താവളമാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2,799.08 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുകയും 1983-ല്‍ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.