by webdesk3 on | 09-02-2025 03:11:13 Last Updated by webdesk3
തൃശ്ശൂര്‍ ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച തടയാനായില്ലെന്ന് സിപിഎമ്മിന്റെ പുതിയ റിപ്പോര്‍ട്ട്. ജില്ലാ സമ്മേളത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് സിപിഎം പരാമര്‍ശിച്ചിരിക്കുന്നത്. ക്രൈസ്തവ മേഖലയില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിയാണ് സിപിഎം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.
സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു കൂടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാന്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരില്‍ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നല്‍കുന്ന പിന്തുണ, തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തിന്റെ സജീവ ചര്‍ച്ചയിലെത്തിയേക്കാം.