by webdesk3 on | 09-02-2025 10:42:37 Last Updated by webdesk3
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വയനാട് പാടിവയലിലാണ് സംഭവം നടന്നത്. നടുറോഡിലായിരുന്നു കാട്ടാന ഇറങ്ങിയത്. അപകടത്തില്‍ നിന്നും മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ മുര്‍ഷിദയാണ് രക്ഷപ്പെട്ടത്.
ആശുപത്രിയിലേക്ക് വീട്ടില്‍ നിന്നും നൈറ്റ് ഡ്യൂട്ടിക്കായി പോകുമ്പാഴായിരുന്നു യുവതി ആക്രമത്തില്‍പ്പെട്ടത്. വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുന്‍പില്‍ പെടുകയായിരുന്നു.
എന്നാല്‍ മുര്‍ഷിദ വണ്ടി വെട്ടിച്ച് മുന്നോട്ട് പോയതു കൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആന പിന്നാലെ വരാതിരുന്നതും രക്ഷയായി.
വയനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വന്യ മൃഗങ്ങളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. മുര്‍ഷിദ അപകടത്തില്‍പ്പെട്ട സ്ഥലത്ത് അപൂര്‍വമായി ആന ് ഇറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.