by webdesk3 on | 09-02-2025 10:23:16 Last Updated by webdesk3
അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് അമേരിക്ക തിരിച്ചയക്കുന്ന പൗരന്മാരുടെ വിവരങ്ങള്‍ തേടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അനധികൃത കുടിയേറ്റം നടത്തിയ ഒരു വിഭാഗം ആളുകളെ നേരത്തെ തന്നെ അമേരിക്ക ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്നു. ഇനി 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിട്ടുള്ളത്.
കയറ്റി അയക്കാന്‍ ബാക്കിയുള്ള ഇന്ത്യന്‍ പൗരന്മാരില്‍ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. അതിനാലാണ് ബാക്കിയുള്ള ആളുകളുടെ വിവരങ്ങള്‍ കൂടി ഇന്ത്യ തേടിയിരിക്കുന്നത്. തിരിച്ചയക്കുന്നവരുടെ വിശദാംശങ്ങള്‍ മാത്രം തേടിയായിരിക്കും കയറ്റി അയക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കൂ എന്നാണ് ലഭിക്കുന്ന വിവരം.
104 പേരെയാണ് ആദ്യ ഘട്ടത്തില്‍ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. അമൃത്സര്‍ വിമാനത്താവളത്തിലേക്കാണ് ഇവരെ എത്തിച്ചത്. എന്നാല്‍ ഇന്ത്യക്കാരുടെ കൈകളില്‍ വിലങ്ങ് അണിയിച്ചാണ് കയറ്റി അയച്ചത് എന്ന രീതിയില്‍ വ്യാപകമായ ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായേക്കും.