by webdesk3 on | 08-02-2025 03:20:12
മലപ്പുറത്ത് 18 കാരനായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. സുഹൈബിനെ റാഷിദ് ഏഴ് തവണ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ യുവാവിനെ ആക്രമിക്കാനുള്ള കാരണം എന്നാണെന്ന് ഇതുവരെ വ്യക്തമാക്കിട്ടില്ല.
ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുകയാണ് യുവാവ്.