by webdesk3 on | 08-02-2025 02:57:49 Last Updated by webdesk3
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിടേണ്ട വന്ന അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഹസാരെ. തന്റെ ഉപദേശങ്ങള്‍ ഒന്നും കേള്‍ക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കെജ്‌രിവാള്‍ പണത്തിന്റെ പിറകെ പോയി. അതില്‍ മതി മറുന്നു. ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണമെന്നും ഹസാരെ വ്യക്തമാക്കി.
സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകള്‍, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താന്‍ പലതവണ പറഞ്ഞിരുന്നു. അതൊന്നും കേള്‍ക്കാന്‍ ഒരിക്കല്‍ പോലും കെജ്‌രിവാള്‍ തയ്യാറായില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കി.
ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പര്‍വേഷ് വര്‍മ്മയോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. 3000 വോട്ടുകള്‍ക്കായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പരാജയം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേശ് വര്‍മയാണ് വിജയിച്ചത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ ആപ്പിന്റെ പരാജയത്തെക്കുറിച്ച് സംസാരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി യോഗങ്ങളില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായി പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ക്ക് മടുത്തു, മാറ്റം ആഗ്രഹിക്കുന്നു. അവര്‍ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നാണ് കരുതുന്നതെന്നും വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. തെഞ്ഞെടുപ്പില്‍ തോറ്റവര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. നിലത്ത് നില്‍ക്കണം, ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു.