by webdesk3 on | 08-02-2025 12:16:00 Last Updated by webdesk3
ഡല്‍ഹി നിയസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ബിജെപി. കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് ബിജെപി നേതാക്കള്‍ കടന്നിട്ടുണ്ട്. മുഖ്യമന്ത്രി ആരാകും എന്ന വിഷയത്തില്‍ ഉള്‍പ്പടെ ചര്‍ച്ച പുരോഗമിക്കുന്നതായണ് വിവരം. കൂടാതെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. തലസ്ഥാനത്ത് താമരവിരയും എന്ന കാര്യം ഉറപ്പിച്ചതോടെ ഡല്‍ഹിയിലെ ബിജെപി ഓഫീസിന് പുറത്ത് വിജയാഘോഷവും നടക്കുന്നുണ്ട്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ പരാജയപ്പെട്ട എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. എഎപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജനക്പുരി സീറ്റില്‍ പരാജയപ്പെട്ടു. അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവര്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ പിന്നിലായിരുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെ പിന്നിലാക്കി ബിജെപിയുടെ പര്‍വേശ് വര്‍മയാണ് വിജയിച്ചത്.
നിലവില്‍ 70 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം മറികടന്ന് 48 സീറ്റില്‍ ബിജെപി മുന്നേറുകയാണ്. ആംആദ്മി പാര്‍ട്ടി 22 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നേറ്റമുണ്ടക്കാനായിട്ടില്ല.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ് ഇതോടെ 27 വര്‍ഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡല്‍ഹിയില്‍ തയാറെടുക്കുന്നത്.