by webdesk3 on | 08-02-2025 08:57:31 Last Updated by webdesk3
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആംആദ്മി പാര്‍ട്ടിയെ പിന്നിലാക്കി മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെയ്ക്കുന്നത്. ഇതോടെ 27 വര്‍ഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡല്‍ഹിയില്‍ തയാറെടുക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ വരുന്ന സൂചനകള്‍ പ്രകാരം പിന്നിലാണ്. പിന്നില്‍. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കെജ്‌രിവാള്‍ ജനവിധി തേടുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ ആദ്യ റൗണ്ടില്‍ തന്നെ അദ്ദേഹത്തിന്റെ എതിരാളിയും ബിജെപി സ്ഥാനാര്‍ഥിയുമായ പര്‍വേഷ് വര്‍മ്മ മുന്നിലെത്തി.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ശക്തമായ മത്സരത്തിന് തന്നെയാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്