by webdesk2 on | 07-02-2025 03:12:17
പാക്കിസ്ഥാനില്‍ നിന്നും മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ എത്തി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള 68 ഹിന്ദു ഭക്തരുടെ സംഘമാണ് കഴിഞ്ഞ ദിവസം പ്രയാഗ് രാജിലെത്തിയത്.
സിന്ധ് പ്രവിശ്യയിലെ ആറ് ജില്ലകളില്‍ നിന്നായി 68 പേരാണ് എത്തിയത്. ഇതില്‍ 50 പേര്‍ ആദ്യമായി കുംഭമേളയ്ക്കെത്തിയവരാണ്. കഴിഞ്ഞ ഏപ്രിലില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള 250 പേര്‍ പ്രയാഗ്‌രാജിലെത്തി സ്‌നാനം ചെയ്തിരുന്നു.
പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഭക്തരുടെ സംഘം ആദ്യം ഹരിദ്വാര്‍ സന്ദര്‍ശിച്ചതായും അവിടെ 480 പൂര്‍വികരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തുവെന്നും സംഘത്തോടൊപ്പം ഉണ്ടായിരുന്ന മഹന്ത് രാംനാഥ് പറഞ്ഞു. കൃത്യമായ വൃതവും ആചാരങ്ങളും അനുഷ്ഠിച്ചാണ് പവിത്രമായ കുംഭമേളയ്ക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.