by webdesk3 on | 07-02-2025 02:43:07 Last Updated by webdesk3
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിദാന്‍ ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് പുറത്തുള്ള കഫെയുടെ പിന്നിലാണ് അപകടം ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ഉടന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയോടെയായിരുന്നു കുടുംബം വിമാനത്താവളത്തില്‍ എത്തിയത്. രാജസ്ഥാനില്‍ നിന്നും കൊച്ചയിലേത്ത് വന്നതായിരുന്നു ഇവര്‍.
വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ കുടുംബം ചായ കുടിക്കുന്നതിനായി ഒരു കടയില്‍ കയറി. ഇതിനിടെ റിഥാനും മൂത്ത സഹോദനും കടയുടെ മുന്‍വശത്തായി ഉള്ള പൂന്തോട്ടത്തില്‍ ഓടിക്കളിക്കുന്നതിനിടെ കുട്ടി മാലിന്യക്കുഴിയിലേക്ക് വീഴുകയായിരുന്നു.