by webdesk2 on | 06-02-2025 05:05:20
കെ.എസ്.യു തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു. താന്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാത്രം മാറുന്ന സാഹചര്യത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പ് കളിയില്‍ മനംമടുത്തു. തന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തന്നെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഉണ്ടായില്ല. തന്നെ രാഷ്ട്രീയപരമായി സംരക്ഷിക്കാന്‍ തയ്യാറായത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ് പറഞ്ഞു.
കഴിഞ്ഞ ആറ് മാസക്കാലമായി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മാളയില്‍ ഡി സോണ്‍ കലോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ സംരക്ഷിക്കാനും കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. കലോത്സവത്തിനെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും സച്ചിദാനന്ദ് കുറ്റപ്പെടുത്തി.