by webdesk3 on | 06-02-2025 02:53:07 Last Updated by webdesk3
കുടിയേറ്റ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതകരിക്കവെ അദ്ദേഹം പറഞ്ഞത്. അമേരിക്ക തിരിച്ചയച്ചവരെ സംരക്ഷിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ആദ്യമായല്ല അമേരിക്കയുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു നടപടി. ഉണ്ടാകുന്നത്. 2009 മുതല്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടു കടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൗരന്മാരെ തിരികെ സ്വീകരിക്കേണ്ടത് ഓരോ രാജ്യങ്ങളുടേയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റ ഏജന്‍സികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു.
104 പേരെ നാടുകടത്തിയത് ഇന്ത്യയുടെ അറിവോടെയാണ്. എല്ലാവരുടെയും പൗരത്വം ഇന്ത്യ ഉറപ്പാക്കിയിരുന്നു. അതിന് ശേഷമാണ് അമേരിക്കന്‍ വിമാനത്തിന് ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്‍കിയത്. ഇവര്‍ എങ്ങനെയാണ് അമേരിക്കയിലേക്ക് പോയതെന്ന് അന്വേഷിക്കും. നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ തടയണം. നയതന്ത്രപരമായി താന്‍ പറയുന്നത് ശരിയാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.