by webdesk3 on | 06-02-2025 02:23:24 Last Updated by webdesk3
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായി. ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കാട്ടനയുടെ ആക്രമണമുണ്ടായത്. ചെമ്പക്കാട് സ്വദേശി ബിമലാണ് മരിച്ചത്. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയ സംഘത്തെയാണ് ആന ആക്രമിച്ചത്.
രാവിലെ 8.40ഓടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ബിമലിനോടൊപ്പം രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് ബിമലുണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു.