News International

ട്രാന്‍സ്ജെന്‍ഡര്‍സിനെ വനിതാ കായിക ഇനങ്ങളില്‍ നിന്ന് വിലക്കി ട്രംപ്

Axenews | ട്രാന്‍സ്ജെന്‍ഡര്‍സിനെ വനിതാ കായിക ഇനങ്ങളില്‍ നിന്ന് വിലക്കി ട്രംപ്

by webdesk2 on | 06-02-2025 12:29:32

Share: Share on WhatsApp Visits: 50


ട്രാന്‍സ്ജെന്‍ഡര്‍സിനെ വനിതാ കായിക ഇനങ്ങളില്‍ നിന്ന് വിലക്കി  ട്രംപ്

വാഷിങ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ കായിക താരങ്ങളെ വനിതാ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വനിതകള്‍ക്കായുള്ള കായിക മത്സരങ്ങളില്‍ നിന്ന് പുരുഷന്‍മാരെ അകറ്റി നിര്‍ത്തുന്നതിനായാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുവഴി 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ട്രംപ് നിറവേറ്റി. 

വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞസദസില്‍വെച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പിട്ടത്. ഈ എക്‌സിക്യൂട്ടീവ് ഉത്തരവോടെ, സ്ത്രീകളുടെ കായികരംഗത്തെ യുദ്ധം അവസാനിച്ചതായി ട്രംപ് പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ധനസഹായം ലഭിക്കുന്ന വിദ്യാഭ്യാസ പരിപാടികളിലോ പ്രവര്‍ത്തനങ്ങളിലോ ലൈംഗികതയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് നിരോധിക്കുന്ന ടൈറ്റില്‍ IX, സ്വകാര്യ മേഖലയുമായുള്ള ഫെഡറല്‍ ഇടപെടല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഉത്തരവ്.

ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ഉത്തരവില്‍ പരാമര്‍ശിക്കുന്ന നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കുമെന്നും നാഷണല്‍ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്‍ പറഞ്ഞു. നേരത്തെ അധികാരത്തിലേറിയതിന് പിന്നാലെ ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനുള്ള ഉത്തരവിലും ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment