News Kerala

പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച സംഭവം; എസ്‌ഐയേയും മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു

Axenews | പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച സംഭവം; എസ്‌ഐയേയും മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു

by webdesk3 on | 05-02-2025 06:25:45 Last Updated by webdesk3

Share: Share on WhatsApp Visits: 68


 പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച സംഭവം; എസ്‌ഐയേയും മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു


പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെയും മൂന്നുപൊലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ഡിഐജി അജിതാ ബീഗം ഉത്തരവിറക്കിയിക്കുന്നത്. സംഭവം വലിയ വിവാദമായതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. 

അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം സ്വദേശി സിത്തരയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍  സിത്താരയുടെ തോളെല്ലിന് പൊട്ടലേറ്റിരുന്നു. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നുമാണ് മര്‍ദ്ദനമേറ്റവര്‍ പറയുന്നത്. 

സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ് ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എസ് ഐ ജിനുവും സംഘവും ആളുമാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment