News India

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഐ ടൂളുകള്‍ വേണ്ട: കേന്ദ്ര ധനകാര്യ മന്ത്രാലയം

Axenews | സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഐ ടൂളുകള്‍ വേണ്ട: കേന്ദ്ര ധനകാര്യ മന്ത്രാലയം

by webdesk2 on | 05-02-2025 04:18:45

Share: Share on WhatsApp Visits: 48


സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഐ ടൂളുകള്‍ വേണ്ട: കേന്ദ്ര ധനകാര്യ മന്ത്രാലയം

ന്യൂ ഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ചാറ്റ് ജിപിടി, ഡീപ് സിക്ക്, ജെമിനി പോലുള്ള എഐ ടൂളുകള്‍ ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ധനകാര്യ മന്ത്രാലയം. സര്‍ക്കാര്‍ രേഖകളിലും മറ്റുമുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോരുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം.

ഉപയോക്താക്കള്‍ നല്‍കുന്ന ഇന്‍പുട്ടുകള്‍ ചാറ്റ് ജി.പി.ടി പോലുളള എ.ഐ മോഡലുകള്‍ ബാഹ്യ സെര്‍വറുകളിലാണ് പ്രോസസ് ചെയ്യുന്നത്. ഇത് ഡാറ്റാ ചോര്‍ച്ചയ്ക്കും അനധികൃത ആക്സസിനും വഴിയൊരുക്കുമെന്നാണ് ആശങ്കകളുളളത്. സുരക്ഷിതമായ സാമ്പത്തിക ഡാറ്റ, നയങ്ങളുടെ ഡ്രാഫ്റ്റുകള്‍, വകുപ്പുകള്‍ തമ്മിലുളള ആന്തരിക ആശയവിനിമയങ്ങള്‍ തുടങ്ങിയ സുപ്രധാന രേഖകളാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥരുടെ എ.ഐ ടൂളുകളിലെ മനഃപൂര്‍വമല്ലാത്ത പങ്കിടല്‍ പോലും അപകടസാധ്യതകള്‍ സൃഷ്ടിക്കാനിടയുണ്ട്.

അതിന് തെളിവാണ് 2025 ജനുവരി 29 ന് പുറത്തിറക്കിയ ധനമന്ത്രാലയത്തിന്റെ അഡൈ്വസറി റിപ്പോര്‍ട്ട് പിറ്റേദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതെന്നും ധനമന്ത്രാലയം റോയിട്ടേഴ്സിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍ ബുധനാഴ്ച ഇന്ത്യയിലെത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണുവുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചക്ക് ശേഷം  എഐ സാങ്കേതിക വിദ്യയുടെ അവിശ്വസനീയമായ വിപണിയാണ് ഇന്ത്യയെന്ന്  സാം ആള്‍ട്ട്മാന്‍ പറഞ്ഞു.












Share:

Search

Recent News
Popular News
Top Trending


Leave a Comment