by webdesk3 on | 05-02-2025 02:54:23 Last Updated by webdesk3
അനധികൃത കുടിയേറ്റം നടത്തിയതിന് നാടു കടത്തി ഇന്ത്യയിലേക്ക് തിരിച്ചെത്തവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് വ്യക്തമാക്കി പഞ്ചാബ് സര്‍ക്കാര്‍. അമൃത്സര്‍ വിമാനത്താവളത്തിലേക്ക് ഇവര്‍ എത്തിയത്. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. 104 പേരെയാണ് യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ 79 പുരുഷന്മാരും 25 വനിതകളും 13 കുട്ടികളും ഉള്‍പ്പെടുന്നു.
വിമാനത്താവളത്തില്‍ പഞ്ചാബ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പൗരന്മാരെ അവരുടെ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ മിനിബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടവരുടെ മുന്‍കാല ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഓണ്‍സൈറ്റില്‍ സ്‌കാന്‍ ചെയ്യും. അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി മാന്‍ ഉറപ്പ് നല്‍കി.
അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ആദ്യ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയിലെത്തിയത്. 104 പേരടങ്ങുന്ന സംഘത്തില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. മൂന്ന് പേര്‍ വീതം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, രണ്ട് പേര്‍ ചണ്ഡീഗഡില്‍ നിന്നുള്ളവരുമാണ്.
പ്യൂ റിസര്‍ച്ച് കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 7,25,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്‌സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്.