by webdesk3 on | 05-02-2025 12:08:56 Last Updated by webdesk3
പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റ് സാധനങ്ങളും നല്‍കാം എന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി പട്ടികയില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. തട്ടിപ്പില്‍ മുഖ്യപ്രതിയായ അനന്തു കൃഷ്ണനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്. അനന്തു കൃഷ്ണനാണ് ഒന്നാം പ്രതി.
പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ എല്ലാം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലീസ് കേസെടുത്തു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതില്‍ പ്രതികരണവുമായി ലാലി വിന്‍സെന്റ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യ പ്രതി അനന്തു കൃഷ്ണന്‍ കേസില്‍ ബലിയാടായതാണെന്നായിരുന്നു ലാലിയുടെ വിശദീകരണം. താന്‍ അനന്തുവിന് നിയമോപദേശം നല്‍കിയിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ബന്ധമില്ല. നിരവധി കരാറുകള്‍ അനന്തുവിന് വേണ്ടി ഡ്രാഫ്റ്റ് ചെയ്ത് നല്‍കിയിട്ടുണ്ട്. ഒരു അഭിഭാഷക എന്ന നിലയില്‍ ഫീസും വാങ്ങിയിട്ടുണ്ട്. അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതം ആയിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
സിഎസ്ആര്‍ ഫണ്ടിന്റെ മറവിലാണ് അനന്തു കൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പോലീസിന്റെ നിഗമനം. കോഴിക്കോടും ഇടുക്കിയിലും കണ്ണൂരും വ്യാപകമായ പരാതികളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.