News International

ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്ന് ട്രംപ്

Axenews | ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്ന് ട്രംപ്

by webdesk2 on | 05-02-2025 09:16:30

Share: Share on WhatsApp Visits: 57


ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്ന്  ട്രംപ്

വാഷിങ്ടണ്‍: യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

നിര്‍ണായക കൂടിക്കാഴ്ചയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഗാസയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ഡന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.




Share:

Search

Recent News
Popular News
Top Trending


Leave a Comment