by webdesk2 on | 04-02-2025 04:23:56
മഹാകുംഭമേളയില്‍ പങ്കെടുത്ത് ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയില്‍ അദ്ദേഹം പങ്കെടുത്തു. ഭൂട്ടാന്‍ രാജാവിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രയാഗ്രാജില്‍ ഒരുക്കിയിരുന്നു.
ലക്‌നൗ വിമാനത്താവളത്തിലിറങ്ങിയ ഭൂട്ടാന്‍ രാജാവിന് ഊഷ്മള സ്വീകരണമാണ് പ്രയാഗ്രാജില്‍ ഒരുക്കിയിരുന്നത്. പ്രയാഗ്രാജിലെത്തിയ ഭൂട്ടാന്‍ രാജാവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പരമ്പരാഗത കലാരൂപങ്ങളോടെയാണ് അദ്ദേഹത്തെ കുംഭമേളയിലേക്ക് വരവേറ്റത്. പ്രത്യേക പൂജകള്‍ക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം പുണ്യസ്‌നാനം നടത്തി.
എഎന്‍ഐ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംസ്‌കാരത്തിന്റെ ഐക്യത്തിന്റെയും പുണ്യഭൂമിയായ പ്രയാഗ്രാജിലേക്ക് ഭൂട്ടാന്‍ രാജാവിന് സ്വാഗതം, എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി ചിത്രങ്ങള്‍ പങ്കുവച്ചു.