by webdesk3 on | 04-02-2025 04:21:27 Last Updated by webdesk3
കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിറ്റ് പറ്റിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ സമയത്ത് 40 പേര്‍ തന്നെയാണ് ബസില്‍ ഉണ്ടായിരുന്നത്.
പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
വൈകുന്നേരം 4.15 ഓടെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.