by webdesk3 on | 04-02-2025 03:18:39 Last Updated by webdesk3
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സുരക്ഷ തന്നെയാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 40,000ത്തിലധികം പോലീസുകാരെ ഡല്‍ഹി പോലീസ് വിന്യസിച്ചു. പോലീസിന് പുറമേ, 220 കമ്പനിയിലധികം സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. 150 കമ്പനി കേന്ദ്ര സേനകളും 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 കമ്പനി സായുധ സേനകളുമാണ് ഡല്‍ഹിക്ക് സുരക്ഷ ഒരുക്കുന്നത്.
നിരീക്ഷണത്തിനായി സിസിടിവി കാമറകള്‍, ഡ്രോണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാമറകള്‍, അടക്കമുള്ള ആധുനിക സംവിധാനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 100ലധികം അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന നിരീക്ഷണമാണ് പോലീസ് ഏര്‍പ്പെടുത്തിരിക്കുന്നത്.
70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആംആദ്മി പാര്‍്ട്ടിയും ബിജെപിയും കോണ്‍ഗ്രസും ശക്തമായി മത്സര രംഗത്തുണ്ട്. ഭരണ തുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍, ഒരു അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്.
പോളിങ് ദിവസം പുലര്‍ച്ചെ നാല് മണിക്ക് ഡല്‍ഹി മെട്രോ സര്‍വീസുകള്‍ ആരംഭിക്കും. രാവിലെ ആറ് മണി വരെ അരമണിക്കൂര്‍ ഇടവിട്ട് മെട്രോ ട്രെയിനുകള്‍ ഉണ്ടാകും. അതിനു ശേഷം പതിവ് ഷെഡ്യൂളുകള്‍ പുനരാരംഭിക്കും. പുലര്‍ച്ചെ നാല് മണി മുതല്‍ 35 റൂട്ടുകളില്‍ അധിക ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.