News India

നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി ഇന്ന് ലോക്സഭയില്‍ മറുപടി പറയും

Axenews | നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി ഇന്ന് ലോക്സഭയില്‍ മറുപടി പറയും

by webdesk2 on | 04-02-2025 09:48:08

Share: Share on WhatsApp Visits: 45


നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി ഇന്ന് ലോക്സഭയില്‍ മറുപടി പറയും

രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി പറയും. വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി എന്ത് മറുപടി നല്‍കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

വഖഫ് ജെപി സി റിപ്പോര്‍ട്ടും ഭേദഗതിബില്ലും സഭയില്‍ ഒരുമിച്ച് അവതരിപ്പിക്കുമോ എന്നാണ്  എല്ലാവരും ഉറ്റ്നോക്കുന്നത്. ദില്ലി നിയമസഭ യിലേയ്ക്കുള്ള വോട്ടെട്ടുപ് നാളെ നടക്കാനിരിക്കെയാണ് ലോക്സഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍, രാഹുലിന് എതിരെ നടപടി എടുക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു സ്പീക്കറോട് ആവശ്യപ്പെട്ടതായാണ് വിവരം. രാഷ്ട്രപതിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിക്ക് എതിരെയും ബിജെപി എംപിമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment