News India

ഡല്‍ഹി നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

Axenews | ഡല്‍ഹി നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

by webdesk2 on | 04-02-2025 08:01:38 Last Updated by webdesk3

Share: Share on WhatsApp Visits: 46


ഡല്‍ഹി നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

രാജ്യതലസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. ഡല്‍ഹി സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. ഫെബ്രുവരി 8 ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്‍ഹിയില്‍ ഭരണത്തുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍,ഒരു അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര പദ്ധതികളെയും കേന്ദ്രീകരിച്ചുള്ള തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.

വാശിയേറിയ പ്രചാരണമാണ് മുന്നണികള്‍ നടത്തിയത്. ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ടു പോകുന്നത്. 

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആണ് കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതെസമയം രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി ആശങ്കയിലാണ്.  

70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. നിലവിലെ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment