by webdesk3 on | 03-02-2025 03:20:37
മലപ്പുറം എളങ്കൂരില്‍ വിഷ്ണുജ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവായ പ്രഭിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സ്ത്രീധത്തിന്റെ പേരിലും സൗന്ദര്യം കുറവാണെന്ന് പറഞ്ഞും മകളെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായാണ് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അതിന് അയാളുടെ വീട്ടുകാര്‍ കൂട്ടുനിന്നുവെന്നും വിഷ്ണുജയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.
മറ്റു സ്ത്രീകളുമായി പ്രബിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. അവന്റെ വോയ്‌സ് ക്ലിപ്പ് ഞങ്ങളുടെ കൈയില്‍ ഉണ്ട്. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് അവന്‍ ഉപയോഗിച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന പ്രബിന്‍ എങ്ങനെയാണ് ഇത്രയും മോശം ഭാഷയില്‍ സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ല? ജോലി ഇല്ലാത്തതിന്റെ പേര് പറഞ്ഞും പീഡിപ്പിച്ചിരുന്നു എന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
ഒരിക്കല്‍ പ്രശ്‌നങ്ങളറിഞ്ഞ് അച്ഛനിതില്‍ ഇടപെടട്ടെ എന്ന് മകളോട് ചോദിച്ചിരുന്നതായും, അച്ഛന്‍ ഇടപെടണ്ട, താന്‍ ശരിയാക്കിക്കോളാമെന്നാണ് മകള്‍ പറഞ്ഞതായും വിഷ്ണുജയുടെ അച്ഛന്‍ വാസുദേവന്‍ ഇന്നലെ പറഞ്ഞത്.