by webdesk3 on | 03-02-2025 03:02:27 Last Updated by webdesk3
പെരുമ്പാരൂവില്‍ കോളേജ് വിദ്യാര്‍ത്ഥിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങൂരിലെ കോളജ് ഹോസ്റ്റലിലാണ് കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശ്വജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് അനീറ്റയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ കോട്ടയത്തെ വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങിയെത്തിയ അനീറ്റയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ കൈയില്‍ അടക്കം മുറിവ് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ അവധിയായതിനാല്‍ അനീറ്റയുടെ മുറിയില്‍ ഉണ്ടായിരുന്നു മറ്റ് വിദ്യാര്‍ത്ഥികളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് പെണ്‍കുട്ടി മരിച്ചത് എന്നും ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലായിരിക്കും ഇതില്‍ കൂടുതല്‍ വ്യക്തത ലഭ്യമാവുക.
ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പ് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്.