by webdesk2 on | 03-02-2025 07:38:14
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലെ സംഘര്‍ഷത്തിനിടെ അക്രമിയുടെ ചവിട്ടേറ്റ് പൊലീസ്‌കാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യം പ്രസാദ്(44) ആണ് ആണ് മരിച്ചത്. പ്രതി ജിബിന്‍ ജോര്‍ജ്ജിനെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റുമാനൂര്‍ തെള്ളകത്തിനു സമീപം രാത്രി 12.30ഓടെയാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം ഉണ്ടാക്കിയിരുന്നു. ഈ സമയത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് സൈഡില്‍ കണ്ട തര്‍ക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ശ്യാമ പ്രസാദ് വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍, സംസാരിക്കാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ ഉദ്യോഗസ്ഥനെ പ്രതി ചവിട്ടുകയും ചെയ്തു.
മര്‍ദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമരകം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്.