News Kerala

അബ്ദുല്‍ റഹീമിന്റെ മോചനം; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

Axenews | അബ്ദുല്‍ റഹീമിന്റെ മോചനം; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

by webdesk2 on | 02-02-2025 07:07:27

Share: Share on WhatsApp Visits: 106


അബ്ദുല്‍ റഹീമിന്റെ മോചനം; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം 10.30ന് റിയാദ് ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

കഴിഞ്ഞ 15ന് കോടതി ഹര്‍ജി പരിഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു. ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഏഴ് തവണയാണ് റഹീമിന്റെ മോചന ഹര്‍ജി കോടതി പരിഗണിച്ചത്.

സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment