News India

മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ പാര്‍ട്ടിയെ വെട്ടിലാക്കി ഡല്‍ഹിയില്‍ ഏഴ് എ.എ.പി എം.എല്‍.എമാര്‍ രാജിവച്ചു

Axenews | മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ പാര്‍ട്ടിയെ വെട്ടിലാക്കി ഡല്‍ഹിയില്‍ ഏഴ് എ.എ.പി എം.എല്‍.എമാര്‍ രാജിവച്ചു

by webdesk1 on | 31-01-2025 06:30:32

Share: Share on WhatsApp Visits: 106


മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ പാര്‍ട്ടിയെ വെട്ടിലാക്കി ഡല്‍ഹിയില്‍ ഏഴ് എ.എ.പി എം.എല്‍.എമാര്‍ രാജിവച്ചു


ന്യൂഡല്‍ഹി: മൂന്നാമതും പാര്‍ട്ടി അധികാരത്തിലെത്തുമെന്ന ശുഭപ്രതീക്ഷയില്‍ വോട്ടെടുപ്പിനായി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെജ്രിവാളിനും ആം ആദ്മിക്കും കനത്ത തിരിച്ചടിയായി പാര്‍ട്ടി എം.എല്‍.എമാരുടെ അപ്രതീക്ഷിത രാജി. മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെന്ന കാരണത്താലാണ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ എ.എ.പിയുടെ ഏഴ് എം.എല്‍.എമാര്‍ രാജിവച്ചത്. ഇതോടെ നിയമസഭയില്‍ എ.എ.പിയുടെ അംഗബലം 33 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷത്തിന് 36 പേരാണ്ട് വേണ്ടത്.

നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ബിഎസ് ജൂണ്‍ (ബിജ്വാസന്‍) എന്നിവരാണ് രാജിവെച്ചത്. നരേഷ് യാദവ് നേരത്തെ മെഹ്‌റൗളി സ്ഥാനാര്‍ത്ഥിയായിരുന്നു. ഡിസംബറില്‍ ഖുറാന്‍ അവഹേളനക്കേസില്‍ പഞ്ചാബ് കോടതി അദ്ദേഹത്തെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

ഡല്‍ഹി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അഞ്ചാമത്തെ പട്ടിക ആം ആദ്മി പുറത്തിറക്കിയപ്പോള്‍ നരേഷ് യാദവിന് പകരം മഹേന്ദര്‍ ചൗധരിയെ മെഹ്‌റൗളി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതാണ് നരേഷിനെ പ്രകോപിപ്പിച്ചത്.

എ.എ.പി തങ്ങളുടെ സ്ഥാപക തത്വമായ സത്യസന്ധമായ രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് രാജിക്കത്തില്‍ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാര്‍ട്ടി അഴിമതിയുടെ ചതുപ്പുനിലത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമന്ത്രി മനീഷ് സിസോദിയയും ജയിലിലായ കേസുകളും രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. എട്ടിന് ഫലമറിയാം.


Share:

Search

Recent News
Popular News
Top Trending


Leave a Comment