by webdesk2 on | 31-01-2025 01:18:47
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ എഫ്ബിഐ മേധാവി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാഷ് പട്ടേലന്റെ പ്രസംഗമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടുന്നത്. തന്റെ സ്ഥിരീകരണ വാദം കേള്‍ക്കല്‍ നടപടിയില്‍ ജയ് ശ്രീകൃഷ്ണ എന്ന് അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പട്ടേല്‍ സംസാരിച്ചു തുടങ്ങിയത്. സംസ്‌കാരത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള പട്ടേലിന്റെ പ്രസംഗത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
മാതാപിതാക്കളുടെ കാലുകളില്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് കാഷ് പട്ടേല്‍ ഹിയറിങ് തുടങ്ങിയത്. വേദിയിലിരുന്ന അമ്മയെയും അച്ഛനെയും സഹോദരിയെയും പരിചയപ്പെടുത്തി. ഇന്ന് ഇവിടെ ഇരിക്കുന്ന എന്റെ അച്ഛന്‍ പ്രമോദിനെയും അമ്മ അഞ്ജനയെയും സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇന്ത്യയില്‍ നിന്നാണ് ഇവിടെ വന്നത്. എന്റെ സഹോദരി നിഷയും ഇവിടെയുണ്ട്. ന്നോടൊപ്പം ആയിരിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ സമുദ്രങ്ങള്‍ കടന്ന് സഞ്ചരിച്ചത്. നിങ്ങള്‍ ഇവിടെയുണ്ടെന്നതിന്റെ അര്‍ത്ഥം ലോകം എന്നാണ്. ജയ് ശ്രീകൃഷ്ണ, പട്ടേല്‍ പറഞ്ഞു.
ഹൃദയംഗമമായ ഹിന്ദു അഭിവാദ്യവും ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെയും കുടുംബ മൂല്യങ്ങളുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് എല്ലാവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു. എഫ്ബിഐ ഡയറക്ടറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കനാണ് കാഷ് പട്ടേല്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിലെ മുന്‍ തലവനും ട്രംപിന്റെ ഉറ്റ അനുയായിയുമാണ് കാഷ് പട്ടേല്‍. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് അമേരിക്കന്‍ പൗരനായ കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍.