by webdesk1 on | 29-01-2025 05:18:08 Last Updated by webdesk1
ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടു മുൻപ് കൈവിട്ടു പോയ ഡൽഹി തിരിച്ചു പിടിക്കാൻ വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കോൺഗ്രസിന് കഴിയുമെന്ന് കരുതാനാകില്ല. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തെ ഡൽഹിയല്ല ഇപ്പോൾ. രാജ്യ തലസ്ഥാനത്തിന്റെ രാഷ്ട്രീയ സ്വഭാവം അടിമുടി മാറിയിട്ടുണ്ട്. കോൺഗ്രസ് ആസ്ഥാനം ഇരിക്കുന്ന മണ്ഡലത്തിൽ പോലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചലനം സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അവരുടെ ശക്തി കേന്ദ്രങ്ങളെല്ലാം ആം ആദ്മി കൈയടക്കി. ആപ്പിന്റെ ഗ്രാഫ് എവിടെയൊക്കെ ഇടിയുന്നുവോ അവിടൊക്കെ ശക്തിപ്രാപിക്കുന്നത് കോൺഗ്രസിന് പകരം ബി.ജെ.പിയാണ്.
ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കളംപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചത്. ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹി വോട്ടര്‍മാര്‍ വലിയ പ്രതിസന്ധി നേരിടുന്ന വൈദ്യുതി, ജോലി തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ വാരിക്കോരിയാണ് വാഗ്ദാനങ്ങള്‍.
ഷീലാ ദീക്ഷിതിന് ശേഷം ഡല്‍ഹിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ലഭിച്ചിട്ടില്ല. വന്‍ അഴിമതി ആരോപണം ഉന്നയിച്ച് സമരം നയിച്ചാണ് അരവിന്ദ് കെജ്രിവാള്‍ കളം നിറഞ്ഞതും കോണ്‍ഗ്രസിനെ പുറത്താക്കി എ.എ.പി അധികാരത്തിലെത്തിയതും. മൂന്നാമൂഴം തേടുന്ന കെജ്രിവാളും എ.എ.പിയും ലോക്‌സഭയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസുമായി സഹകരിക്കാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്.
ഇത്തവണ ശക്തമായ ത്രികോണ മല്‍സരമാണ് ഡല്‍ഹിയില്‍. എ.എ.പിയും ബി.ജെ.പിയും കോണ്‍ഗ്രസും വാശിയേറിയ പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനം വലിയ ചര്‍ച്ചയാകുകയാണ്. ട്രാന്‍സ്‌ജെന്റേഴ്‌സ് സമൂഹത്തിന് തൊഴിലിലും വിദ്യാഭ്യാസ രംഗത്തും സംവരണം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയാണ് ആകര്‍ഷണീയമായ പ്രഖ്യാപനം. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സ്റ്റൈപെന്റ് അനുവദിക്കുമെന്നും ഡല്‍ഹിയില്‍ ജാതി സെന്‍സസ് നടത്തി വിഭവങ്ങള്‍ തുല്യമായി വീതിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഡല്‍ഹി നിവാസികള്‍ക്ക് 25 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതിയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.
തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് ഒരു വര്‍ഷം 8500 രൂപ സ്റ്റൈപെന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ്, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, സൗജന്യ റേഷന്‍, പൂര്‍വാഞ്ചല്‍ വിഭാഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക മന്ത്രാലയം എന്നിവയും കോണ്‍ഗ്രസിന്റെ വാഗ്ദാനമാണ്. ഡല്‍ഹിയിലെ പ്രധാന വോട്ട് സമൂഹമാണ് പൂര്‍വാഞ്ചലില്‍ നിന്നുള്ളവര്‍. ഇവരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തിവരികയാണ്.
എല്‍.ജി.ബി.ടി.ക്യു.ഐ.എ സമൂഹത്തിന് എതിരായ വിവേചനം അവസാനിപ്പിക്കുമെന്നു കോണ്‍ഗ്രസ് പറയുന്നു. സ്‌കോളര്‍ഷിപ്പുകളും മറ്റും അനുവദിച്ച് അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്. പ്യാരി ദിദി യോജന എന്ന പദ്ധതി വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. പാവപ്പെട്ട വനിതകള്‍ക്ക് പ്രതിമാസം 2500 രൂപയാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുക.
മെഹന്‍ഗായ് മുക്തി യോജനയും വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്. അഞ്ച് കിലോ അരി, രണ്ട് കിലോ പഞ്ചസാര, ഒരു കിലോ പാചക ഓയില്‍, ആറ് കിലോ പരിപ്പ്, 250 ഗ്രാം ചായപ്പൊടി എന്നിവ നല്‍കുന്ന കിറ്റ് ഈ പദ്ധതിക്ക് കീഴില്‍ വരും. ഒപ്പം 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും. മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, അംഗപരിമിതര്‍, ട്രാന്‍സ്‌ജെന്റര്‍ എന്നിവര്‍ക്ക് 5000 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്.
തെലങ്കാന മോഡലില്‍ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സ്‌റ്റൈപെന്റും പ്രഖ്യാപിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജാതി സെന്‍സസ് പ്രഖ്യാപനം നടത്തുമെന്നും പ്രകടനപത്രികയിലുണ്ട്. മേല്‍ത്തട്ട് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തും. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ കരാറുകളുടെ 15 ശതമാനം നീക്കിവയ്ക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. എട്ടിന് വോട്ട് എണ്ണും.
ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്