by webdesk1 on | 19-01-2025 07:36:08 Last Updated by webdesk1
കൊച്ചി: സി.പി.എം ഭരിക്കുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം നഗരസഭയില്‍ ഇന്നലെയുണ്ടായത് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമായ പ്രവര്‍ത്തിയായിരുന്നു. നഗരസഭ ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ സി.പി.എമ്മിലെ തന്നെ ഒരു കൗണ്സിലിറിനെ തട്ടിക്കൊണ്ട് പോയി. അതും പാര്ട്ടിക്കാര്.
സ്വന്തം പാര്‍ട്ടിക്കാരിയാണെന്ന പരിഗണന പോലും നല്‍കാതെ സമൂഹത്തിന് മുന്നില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കൗണ്‍സിലര്‍ കലാ രാജു പിന്നീട് പോലീസിലും മാധ്യമങ്ങളോടും പറഞ്ഞത്. കൗണ്‍സിലറുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും സംഘംചേര്‍ന്ന് തട്ടിക്കൊണ്ട് പോയതിനും 40 ഓളം സി.പി.എം, ഡി.വൈഎ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും എതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കല പറഞ്ഞിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലറിനെ സി.പി.എം പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോയത്. താന്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ തനിക്കെതിരെ ആക്രോശങ്ങളുമായി ഒരു കൂട്ടര് പാഞ്ഞെത്തിയെന്നും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പറിച്ചുനീക്കിയെന്നും കലാ രാജു ആരോപിച്ചു.
പൊതുജന മധ്യത്തിലാണ് സംഭവങ്ങളത്രയും നടന്നത്. ഒരു സ്ത്രീയാണെന്ന പരിഗണനയും തന്നില്ല. ചതിച്ചിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ആക്രോശിച്ചുകൊണ്ടാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ തനിക്കുനേരെ പാഞ്ഞടുത്തത്. കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഡോറിനിടയില്‍ കാല് കുടുങ്ങിയ കാര്യം പറഞ്ഞപ്പോള്‍ അതെല്ലാം ഞങ്ങള്‍ മുറിച്ച് എത്തിച്ചേക്കാമെന്ന് ഒരു സി.പി.എം പ്രവര്ത്തകന് ഭീഷണിപ്പെടുത്തിയെന്നും കലാ രാജു വെളിപ്പെടുത്തി.
മക്കളെ കാണണമെന്ന് പറഞ്ഞിട്ട് അവര്‍ കാണാന്‍ സമ്മതിച്ചില്ല. ഉന്തും തള്ളിനുമിടെ തനിക്ക് നെഞ്ചിന് പരുക്കേറ്റതിനാല്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഗ്യാസിന്റെ മരുന്ന് മാത്രം തരികയും പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇത്രയും പ്രശ്നങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും കലാ രാജു സൂചിപ്പിച്ചു.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്