by webdesk1 on | 13-01-2025 08:53:50 Last Updated by webdesk1
മലപ്പുറം: സി.പി.എം പിന്തുണയോടെ നിലമ്പൂരില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി. ഇന്ന് രാവിലെ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നേരില്‍ കണ്ട് രാജിക്കത്ത് കൈമാറി. എം.എല്‍.എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് അന്‍വര്‍ നിയമസഭാ സ്പീക്കറുടെ ഓഫിസിലെത്തിയത്. ഉടന്‍ തന്നെ മാധ്യമങ്ങളെ കണ്ട് തന്റെ രാഷ്ട്രീയ തീരുമാനം വ്യക്തമാക്കുമെന്നാണ് കരുതുന്നത്.
തൃണുമുല്‍ കോണ്‍ഗ്രസിനൊപ്പം ചേരുമ്പോള്‍ കൂറുമാറ്റ നിയമപ്രകാരം തന്റെ എംഎല്‍എ പദവിക്ക് അയോഗ്യത കല്‍പ്പിക്കപ്പെടും. അതൊഴിവാക്കാനാണ് ഒരു മുഴം മുന്‍പേ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള നീക്കത്തിലേക്ക് അന്‍വര്‍ കടന്നത്. അന്‍വര്‍ രാജിവെച്ചാലും സര്‍ക്കാരിന് ഒരു ചലനവും ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമാണ്. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും ഗോവിന്ദന്‍ വിശദമാക്കി.
എല്‍.ഡി.എഫില്‍ നിന്ന് പടിയിറങ്ങിയ അന്‍വര്‍ ഡി.എം.കെ. എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുമായി കൈകോര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. അത് പരാജയപ്പെട്ടതോടെ യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. വി.ഡി. സതീശന്‍ പക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് മൂലം അതും വിജയം കണ്ടില്ല. ഇതിനിടെയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി അന്‍വര്‍ കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. സംസ്ഥാന കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അന്‍വര്‍ അറിയിച്ചത്.
സംസ്ഥാന കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കേന്ദ്ര രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റമായും നീക്കത്തെ കാണാം. എം.പി സ്ഥാനമാണ് അന്‍വര്‍ തൃണമുലിനു മുന്നില്‍ വച്ചിട്ടുള്ള ഡിമാന്റ്. അംഗീകരിക്കപ്പെട്ടാല്‍ രാജസഭാ എംപിയായി അന്‍വര്‍ ഡെല്‍ഹിയിലേക്ക് വണ്ടികയറും. രാജിയോടെ ഒഴിവു വന്ന നിലമ്പൂര്‍ സീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി കൈകോര്‍ക്കുകയോ അല്ലേല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയോ ആകും നീക്കം. ജയിച്ചില്ലെങ്കില്‍ തന്നെയും തൃണമുല്ലിന്റെ സാന്നിധ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകടിപ്പിക്കാന്‍ കൂടിയാകും അന്‍വര്‍ ഉപതിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുക.
കേരളത്തില്‍ 10 വര്‍ഷം മുന്‍പു നടത്തിയ പാര്‍ട്ടി രൂപീകരണം പരാജയമായതിനാല്‍ അന്‍വറിനെ കോഓര്‍ഡിനേറ്ററായി നിയോഗിച്ചു ജാഗ്രതയോടെയുള്ള നീക്കമാണു തൃണമൂലിന്റേത്. വലിയ വാഗ്ദാനം അന്‍വര്‍ നല്‍കിയിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മലബാറിലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും പാര്‍ട്ടിയെ യു.ഡി.എഫില്‍ എത്തിക്കുകയും ചെയ്യണമെന്നാണു തൃണമൂല്‍ നേതാക്കള്‍ നല്‍കിയ ഉപദേശം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ അന്‍വര്‍ കണ്ടെങ്കിലും മമതയുമായുള്ള കൂടിക്കാഴ്ച ഇതുവരെയുണ്ടായിട്ടില്ല.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്