by webdesk1 on | 10-01-2025 05:54:33
കൊച്ചി: വളയാറിൽ രണ്ടു പെൺകുട്ടികൾ തൂങ്ങിമരിച്ച സംഭവത്തിൽ സമരം ചെയ്തും സമ്മർദ്ദം ചെലുത്തിയും സി.ബി.ഐ അന്വേഷണം കൊണ്ടുവന്ന മാതാപിതാക്കൾക്ക്ത്തന്നെ ഒടുവിൽ പരയായി. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതിചേർത്തിരിക്കുകയാണ് സി.ബി.ഐ.
കൊച്ചി സി.ബി.ഐ കോടതിയിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് മാതാപിതാക്കളേയും പ്രതി ചേർത്തിരിക്കുന്നത്. പെൺകുട്ടികൾ പീഡനത്തിനിരയായത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്നും തുടർന്ന് കുട്ടികൾ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്നുമാണ് മാതാപിതാക്കൾക്കെതിരെയുള്ള കുറ്റം. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 6 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2017 ജനുവരി 13, മാർച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
പെൺകുട്ടികൾ ചൂഷണത്തിനിരയായ വിവരം നേരത്തെ മാതാപിതാക്കൾ അറിഞ്ഞിരുന്നതായി സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികൾ ബലാത്സംഗത്തിനിരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ല എന്ന കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഇവരെ പ്രതികളാക്കിയത്. ബലാത്സംഗ പ്രേരണാ കുറ്റം, പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പെൺകുട്ടികളുടെ മരണം ആത്മഹത്യ എന്നായിരുന്നു ആദ്യം സി.ബി.ഐയുടെ കണ്ടെത്തൽ. ഇതിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ
കോടതിയുടെ തുടരന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നെങ്കിലും ഇത് തള്ളിയ കോടതി വീണ്ടും വിശദമായി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം ഇപ്പോൾ നൽകിയിരിക്കുന്നത്.
നേരത്തെ പോലീസിന്റെ അന്വേഷണത്തിലും കുട്ടികൾ ശാരീരിക ചൂഷണത്തിന് ഇരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നു എന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇവരെ സാക്ഷികളാക്കുകയായിരുന്നു. സി.ബി.ഐ വിചിത്രമാണെന്നും ഇതിലും ഭേദം പോലീസ് അനേഷണം ആയിരുന്നുവെന്നും വളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്