by webdesk1 on | 09-01-2025 03:58:30 Last Updated by webdesk1
കൊച്ചി: നടിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ബോബിയെ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റാണ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വൈകിട്ടോടെ ബോച്ചെയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും.
ബുധനാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രാത്രി 11.30 ഓടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. രാവിലെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചും മെഡിക്കല്‍ പരിശോധന നടത്തി.
പോലീസിന്റെ ഈ നീക്കത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ മാനവുമുണ്ട്. ഏത് പണക്കാരനായാലും അവന്റെ പണത്തിന്റെ ഹുങ്ക് നിയമത്തിനും നിയമവാഴ്ചയ്ക്കും മുകളിലല്ലെന്ന രാഷ്ട്രീയമായ സന്ദേശം കൂടി നല്‍കാനാണത്. ഇക്കാര്യം പരാതി നല്കിയ നടി ഹണി റോസും ഫേസ്ബുക്കിലെ തന്റെ കുറുപ്പിലൂടെ സൂചിപ്പിച്ചിരുന്നു. താങ്കള്‍ പണത്തിന്റെ ഹുങ്ക് കാണിച്ചുകൊള്ളൂ, എനിക്ക് വിശ്വാസം ഈ നാട്ടിലെ നിയമത്തോടും നിയമവ്യവസ്ഥയോടുമാണ് എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
ബേബിയുടെ അറസ്റ്റ് സര്‍ക്കാരിനും സി.പി.എമ്മിലും വലിയ രാഷ്ട്രീയ നേട്ടം കൂടിയായിരിക്കുകയാണ്. പണത്തിന് മുന്നില്‍ കീഴ്പ്പെടുന്നവരല്ല സര്‍ക്കാരെന്ന് ബോച്ചെയുടെ ഉദാഹരണം കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ഇനി സര്‍ക്കാരിനായേക്കും. എന്നാല്‍ സര്‍ക്കാരിന്റെ ഇഷ്ടക്കാരായ പണക്കാരുടെ പട്ടികയില്‍ ബോബി ചെമ്മണ്ണൂര്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് കൂടിയാണ് ഇത്ര വേഗത്തിലൊരു നടപടി പോലീസിന്റെ ഭാഗത്ത് ഉണ്ടായിത്. സര്‍ക്കാരിന്റെ ഇഷ്ടക്കാരനായ പണക്കാരായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ ഈ നിലയില്‍ ആയിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുകയെന്നും ജനത്തിന് ബോധ്യമുണ്ട്.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്