by webdesk1 on | 09-01-2025 07:55:24 Last Updated by webdesk1
വാഷിങ്ടണ്‍: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് പിന്നാലെ കാനഡയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ചാണ് ട്രംപ് കാനഡയേയും ലോകത്തേയും ഞെട്ടിച്ചത്.
തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗഡിലൂടെയാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓ കാനഡ! എന്ന ക്യാപഷനോടു കൂടി കാനഡയെ ഉള്‍പ്പെടുത്തിയുള്ള അമേരിക്കയുടെ ഭൂപടം ട്രംപ് പങ്കുവെച്ചത്.
ഇതിന് പിന്നാലെ ട്രംപിന്റെ പോസ്റ്റിന്റെ ഉള്ളടക്കത്തെ എതിര്‍ത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രംഗത്തു വന്നു. പോസ്റ്റില്‍ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേര്‍തിരിച്ചു കാണിക്കുന്ന ഒരു ഭൂപടം ലിബറല്‍ പാര്‍ട്ടിയും പങ്കുവെച്ചു. ആശയക്കുഴപ്പമുളളവര്‍ക്കായി എന്ന ക്യാപ്ഷനോട് കൂടിയാണ് ലിബറല്‍ പാര്‍ട്ടി പോസ്റ്റ് പങ്കുവെച്ചത്.
ജസ്റ്റിന്‍ ട്രൂഡോയും ട്രംപിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തി. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും ട്രൂഡോ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും തൊഴിലാളികള്‍ തമ്മില്‍ സുരക്ഷിതമായ വ്യാപര ബന്ധമുണ്ട്. തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും അതിലൂടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ട്രൂഡോ എക്‌സില്‍ കുറിച്ചു. കാനഡയെക്കുറിച്ചുള്ള പൂര്‍ണമായ ധാരണയില്ലായ്മയാണ് ട്രംപ് തന്റെ പരാമര്‍ശങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും പ്രതികരിച്ചു.
ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ട്രൂഡോയും ട്രംപും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല. 2024 നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ച നടത്തിയ സമയത്തും വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. പിന്നീട് പലതവണ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഒന്‍പത് വര്‍ഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ചയാണ് രാജിവെച്ചത്. ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ട്രൂഡോയുടെ രാജി. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്