by webdesk1 on | 05-01-2025 08:44:22 Last Updated by webdesk1
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി ഒരു വര്‍ഷവും ഏതാനം മാസങ്ങളുമേ ബാക്കിയുള്ളു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഭരണ മുന്നണിയോട് ചേര്‍ന്ന് നിന്ന ചെറു കക്ഷികള്‍ക്ക് ഇപ്പോള്‍ ചെറിയ ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് മുന്നണികള്‍ മാറുന്നതാണ് ചെറു പാര്‍ട്ടികളുടെ രീതി. കഴിഞ്ഞ രണ്ട് ടേമില്‍ എല്‍.ഡി.എഫാണ് ഭരണത്തിലിരുന്നതിനാല്‍ ഇടത് പക്ഷത്തിനൊപ്പമായിരുന്നു അവര്‍. തുടര്‍ ഭരണത്തിന്റെ സാധ്യതകള്‍ മങ്ങിയതോടെ ഇപ്പോഴിതാ കൂറുമാറ്റ സൂചനകള്‍ പ്രകടമാക്കി തുടങ്ങിയിരിക്കുകയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നേരത്തെ തന്നെ ഈ ചാഞ്ചാട്ടം കണ്ടിരുന്നു. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ബി യുടെ ഏക നിയമസഭാംഗം മന്ത്രി ഗണേഷ്‌കുമാറും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എം.വി. ശ്രേയംസ്‌കുമാര്‍ നയിക്കുന്ന ആര്‍.ജെ.ഡിയും സി.പി.എമ്മിനും നേതൃത്വത്തിനുമെതിരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലെത്തിയതു മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമര്‍ശത്തിലും അതിനെ പിന്തുണച്ച സി.പി.എം നിലപാടിലുമാണ് ആര്‍ജെഡി എതിര്‍പ്പു വ്യക്തമാക്കിയത്. വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫിനുള്ളില്‍ എതിര്‍പ്പ് ഉയരുന്നത്.
മുന്നണിയില്‍ ഏറെക്കാലമായി അവഗണ നേരിടുന്നതാണ് ഇപ്പോള്‍ ഇത്തരമൊരു എതിര്‍പ്പ് പരസ്യമാക്കാന്‍ ആര്‍.ജെ.ഡിയെ പ്രേരിപ്പിച്ചത്. മുന്നണിയില്‍ പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍ എല്‍.ഡി.എഫ് വിടണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ മുന്നണി മാറ്റം ഉണ്ടാകുമെന്ന് ഏറെക്കുറെ നേതാക്കള്‍ ഉറപ്പിക്കുന്നു.
ഏഴ് നിയമസഭാ സീറ്റുകളും ഒരു എംപി സീറ്റും ഒന്‍പത് ബോര്‍ഡകളും വേണ്ടെന്നു വച്ചാണ് ഉപാധികളൊന്നുമില്ലാതെ ആര്‍.ജെ.ഡി യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലെത്തിയത്. എന്നാല്‍ മുന്നണിയില്‍ കനത്ത അവഗണനയാണ് പാര്‍ട്ടി നേരിട്ടത്. ഉത്തര മലബാറിലെ മൂന്ന് നിയമസഭാ സീറ്റ് മാത്രമാണ് മത്സരിക്കാന്‍ ഇവര്‍ക്ക് നല്‍കിയത്. ലോക്‌സഭാ, രാജ്യസഭാ സീറ്റുകള്‍ നിഷേധിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ പദവി വഹിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു ജില്ലയിലും കണ്‍വീനര്‍ പദവിയില്ല. വടക്കന്‍ ജില്ലകളിലെ പല മണ്ഡലങ്ങളിലും ആര്‍.ജെ.ഡി വോട്ടുകള്‍ കൂടി ലഭിച്ചതു കൊണ്ടാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്നാണ് ഇവരുടെ അവകാശവാദം. പഞ്ചായത്ത് മെംബര്‍മാരുടെ എണ്ണത്തില്‍ എല്‍.ഡി.എഫില്‍ നാലാമത്തെ കക്ഷിയാണ് ആര്‍.ജെ.ഡിയെന്നും അതിന് തക്ക പരിഗണന മുന്നണിയില്‍ ലഭിക്കുന്നില്ലെന്നും നേതാക്കള്‍ പരിതപിക്കുന്നു.
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്