by webdesk1 on | 05-01-2025 07:59:14
കൊച്ചി: ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന ആരോപണവുമായി നടിയും മോഡലുമായ ഹണി റോസ് പോസ്റ്റിട്ടതിന് പിന്നാലെ `പണത്തിന്റെ ധാര്‍ഷ്ട്യക്കാര`നെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍.
ഹണി റോസിന്റെ ആരോപണം ആര്‍ക്കെതിരെയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ സജീവ ചര്‍ച്ച. സ്ത്രീത്വത്തെ അവഹേളിച്ചയാള്‍ ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍ ആണോയെന്ന് സംശയം പ്രകടിപ്പിച്ച് ഒരു കൂട്ടരും അല്ലെന്ന് ബോച്ചെ ആരാധകരും പരസ്പരം കൊമ്പുകോര്‍ത്തതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സജീവമായി.
ബോച്ചെയുടെ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനത്തിന് ഹണി റോസിനെ ക്ഷണിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തില്‍ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കി. നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.
കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. കേട്ടുനിന്നവരും എന്തിനേറെ ഹണി റോസും കമന്റിനെ അപ്പോള്‍ ആസ്വദിക്കുകയാണുണ്ടായത്. പിന്നീടിത് വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ബോച്ചെയുടെ പരിപാടിക്ക് മറ്റൊരു നിലയില്‍ പബ്ലിസിറ്റി ലഭിക്കുകയും ഉണ്ടായി.
തുടര്‍ന്ന് രണ്ട് പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചു. ഇതിനു മുന്‍പും ചില അവസരങ്ങളില്‍ നടിക്കെതിരേ ദ്വയാര്‍ഥ പ്രയോഗം ബോബി നടത്തിയതിന്റെ തെളിവുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നു. പിന്നാലെയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ തനിക്കുണ്ടായ അവഹേളത്തിന്റെ കാര്യം കുറിച്ചത്.
തുടര്‍ന്ന് നടിക്കെതിരെ വലിയ തേതിലുള്ള സൈബര്‍ ആക്രമണമാണ് പിന്നീടുണ്ടായത്. ഇതോടെ തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്ക് എതിരെ നടി പോലീസില്‍ പരാതി നല്‍കി. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണു പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നും തനിക്കെതിരെ ഉണ്ടായ സൈബര്‍ ബുള്ളിംഗിന് മറുപടിയായി ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്