by webdesk1 on | 23-08-2024 09:36:10
കൊച്ചി: നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു നടി ശീതള്‍ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയില്‍ ശീതള്‍ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ ശീതളിന് കാര്യായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫുട്ടേജിന്റെ നിര്‍മാതാവ് കൂടിയാണ് മഞ്ജു. മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പുറത്തിറങ്ങാനിരിക്കുന്ന ഫൂട്ടേജ് സിനിമയില്‍ ശതീള്‍ തമ്പി അഭിനയിച്ചിരുന്നു. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസിന് ആധാരമായി പറയുന്നത്.
പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്