News Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Axenews | കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

by webdesk3 on | 08-07-2026 01:41:38

Share: Share on WhatsApp Visits: 40


 കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം



കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി തുടക്കമിട്ടു. സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച കോടതി, പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട ഉത്തരവ് പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ പുറപ്പെടുവിച്ചതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഉത്തരവ് നേരിട്ട് പ്രതികള്‍ക്ക് കൈമാറിയ നടപടി ഗുരുതരമാണെന്നും, ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

കെ. ബിജുവിന്റെ നടപടി നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണെന്നും, ആദ്യ ഉത്തരവിന്റെ കരട് പ്രതികള്‍ തന്നെയാണോ തയ്യാറാക്കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. വാര്‍ത്താസമ്മേളനം നടത്തി കോടതിയെ അധിക്ഷേപിച്ചുവെന്നും, സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു. 

ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും കശുവണ്ടി കോര്‍പ്പറേഷന്റെ മുന്‍ എം.ഡി. കെ.എ. രതീഷിനുമെതിരായ പ്രോസിക്യൂഷന്‍ അനുമതിയുടെ പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ ഉത്തരവിലുണ്ടായ വീഴ്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ കടകംപള്ളി മനോജ് സമര്‍പ്പിച്ച ഉപഹര്‍ജിയും കോടതി പരിഗണിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment