by webdesk3 on | 08-07-2026 01:27:11
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യകേരള തീരം വരെ സമുദ്രനിരപ്പില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മറ്റന്നാളോടെ മഴയുടെ ശക്തി ക്രമേണ കുറയുമെന്നുമാണ് വിലയിരുത്തല്‍.
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ചെക്യാട്ടില് ഉണ്ടായ മിന്നല്‍ചുഴലിയില്‍ മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാസര്‍കോട് കള്ളാറിലും ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കോഴിക്കോട് കാരശ്ശേരിയില്‍ 70 വര്‍ഷം പഴക്കമുള്ള പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇടുക്കി മൂന്നാറില്‍ ദേശീയപാതയോരത്ത് ഭൂമി ഇടിഞ്ഞുതാഴ്ന്നത് അപകടഭീഷണിയായി തുടരുകയാണ്. വിള്ളല്‍ രൂപപ്പെട്ട ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടസാധ്യത തുടരുന്നതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണവും തുടരുകയാണ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര, തീരദേശ, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്