by webdesk1 on | 23-08-2024 07:44:01
ദക്ഷണാഫ്രിക്കയുടെ ഇരുണ്ട പ്രദേശങ്ങളില്‍ തീവ്രവാദത്തിന്റെ അലയടികള്‍ ശക്തമാകുന്നു. മൊസാംബിക്കിലെയും നൈജീരിയയിലെയുമൊക്കെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യം വര്‍ധിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗ്രാമമേഖലകളില്‍ അക്രമങ്ങളും വെടിവെയ്പ്പുകളും തീവെയ്പ്പുക്കളുമൊക്കെ ദിനംപ്രതി വര്‍ധിച്ചുവരുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കുകയാണ് ഭരണകൂടം. ഒരു പക്ഷെ അവര്‍ക്കത് അപ്രധാന സംഭവങ്ങളായാകാം. എന്നാല്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളില്‍ ഇരകളാകേണ്ടുവരുന്നവരുടെ അശങ്കകളും ആവലാതികളുമാണ് നഗരവീഥികളിലെങ്ങും.
തീവ്രവാദ സംഘങ്ങള്‍ ആഫ്രിക്കയിലുടനീളം വലിയ വിപത്താണ് സൃഷ്ടിക്കുന്നതെന്നാണ് ഇതര മത സംഘടനാ നേതാക്കള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അധികാരികള്‍ പുലര്‍ത്തുന്ന നിസംഗതയില്‍ ഇവര്‍ക്ക് കടുത്ത ആശങ്കയുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സായുധ കവര്‍ച്ചകള്‍, തട്ടിക്കൊണ്ടുപോകല്‍, മറ്റ് ആക്രമണങ്ങള്‍ എന്നിവയ്ക്കു പിന്നിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം അവഗണിക്കാന്‍ പാടില്ലാത്ത ആശങ്കയാണെന്ന് സതേണ്‍ ആഫ്രിക്കന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് (എസ്എസിബിസി) അംഗങ്ങളുടെ പ്ലീനറി സെഷനില്‍വച്ച് ബിഷപ്പ് സിതെംബെലെ സിപുക ഉന്നയിച്ചത് ആഫ്രിക്കയുടെ അപകടകരമായ സ്ഥിതിയെ പ്രകടമാക്കുന്നതാണ്.
ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാലി, ബുര്‍ക്കിനാ ഫാസോ, നൈജര്‍, ചാഡ്, കാമറൂണ്‍, നൈജീരിയ തുടങ്ങിയ വടക്ക്-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാല്‍ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി തീവ്രവാദി ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബര്‍ മുതല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിന്‍ വരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എസിഎന്‍ വെളിപ്പെടുത്തുന്നു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍
മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്
ബലി പെരുന്നാൾ: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്ക; ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
രത്തൻ ഖേൽക്കറുടെ നിയമനം; ദേശീയ തലത്തിൽ ആയുധമാക്കി ബിജെപി
ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്
മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്