by webdesk1 on | 22-08-2024 08:13:06
തിരുവനന്തപുരം: ഭര്ത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിസ്ഥാനത്ത്. അതും ഒരേ ദിവസം ഒരേ സമയത്ത്. ഡോ.വി. വേണു പടിയിറങ്ങുന്നതിനു പിന്നാലെ ഭാര്യ ശാരദാ മുരളീധരന് സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി നിയമിതയാകും. ഭര്ത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിയാകുന്നു എന്ന അപൂര്വതയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ഓഗസ്റ്റ് 31-നാണ് ഡോ. വി. വേണു വിരമിക്കുന്നത്. തുടര്ന്ന് ഭാര്യ ശാരദാ ചീഫ് സെക്രട്ടറിയാകും. ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനുശേഷം ഭാര്യ പത്മാ രാമചന്ദ്രനും ബാബു ജേക്കബിനുശേഷം ഭാര്യ ലിസി ജേക്കബും വര്ഷങ്ങള്ക്കുശേഷം ഇതേ പദവിയില് എത്തിയിട്ടുണ്ട്. ആസൂത്രണവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയും ആസൂത്രണബോര്ഡ് മെമ്പര് സെക്രട്ടറിയുമാണ് ശാരദാ മുരളീധരന്.
ഇരുവരും 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. സീനിയോരിറ്റി പരിഗണിച്ചാല് മനോജ് ജോഷിയാണ് അടുത്ത ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്നത്. എന്നാല് അദ്ദേഹം കേന്ദ്രസര്വീസില് തുടരുന്ന സാഹചര്യത്തിലാണ് ശാരദാ മുരളീധരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 2025 ഏപ്രില്വരെ അവര് ചീഫ് സെക്രട്ടറിയായി തുടരാനാകും.
തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് ശാരദാ. എന്ജിനിയറിങ് കോളേജ് അധ്യാപകരായിരുന്ന ഡോ. കെ.എ. മുരളീധരന്റെയും കെ.എ. ഗോമതിയുടെയും മകളാണ്. തിരുവനന്തപുരം ഹോളി ഏഞ്ചല്സ് കോണ്വെന്റ് സ്കൂള്, തിരുവനന്തപുരം വിമന്സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എസ്.എസ്.എല്.സി. പരീക്ഷയില് ഒന്നാംറാങ്ക് നേടിയിരുന്നു. 1988-ല് കേരള സര്വകലാശാലയില്നിന്ന് എം.എ.ക്കും ഒന്നാം റാങ്ക് നേടി. പോണ്ടിച്ചേരി സര്വകലാശാലയില് പിഎച്ച്.ഡി.ക്ക് പഠിക്കുന്നതിനിടെയാണ് ഐ.എ.എസ്. പരീക്ഷയെഴുതിയത്. തദ്ദേശ, ഗ്രാമവികസനരംഗത്ത് ഒട്ടേറെ പദ്ധതികള്ക്ക് ചുക്കാന്പിടിച്ചിട്ടുള്ള അവര് കുടുംബശ്രീവഴി സ്ത്രീശാക്തീകരണം, ദാരിദ്ര്യനിര്മാര്ജനം തുടങ്ങിയവ വിജയിപ്പിക്കുന്നതില് നിര്ണായക പങ്കുവഹിച്ചു. മക്കള്: കല്യാണി, ശബരി.
ശബരിമല സ്വര്ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില് നിന്നും നിര്ണായക രേഖകള് പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില് യെല്ലോ അലര്ട്ട്
തേജസ് യുദ്ധ വിമാനം തകര്ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില് പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന് യുഡിഎഫും ബിജെപിയും
ശബരിമല സ്വര്ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന് കസ്റ്റഡി അപേക്ഷ നല്കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല് ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില് രണ്ടു പെണ്കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല് അറിയിക്കണമെന്ന് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല് ഒഴിഞ്ഞ കോണ്ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്ജ് കുര്യന് മധ്യപ്രദേശില്നിന്ന് മത്സരിക്കും
ആര്ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്വ്വ നേട്ടത്തില് സൂപ്പര് താരങ്ങള്ക്കൊപ്പം `ആറാടി` ഉര്വശി
രണ്ട് വര്ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില് നിന്ന് കിട്ടാന് 367 കോടി: പിരിച്ചെടുക്കാന് സര്ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല് ആര്ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില് നിര്ണായക രാഷ്ട്രീയ നീക്കങ്ങള്: രാഹുലും ഖാര്ഗെയും ഇന്ന് ജമ്മുവില്; നാഷണല് കോണ്ഫറന്സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര് ഇന്റര്നെറ്റ് പ്രിയര്: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന് വര്ധനവ്; റിപ്പോര്ട്ട് പുറത്തുവിട്ട് ട്രായ്